08 May 2024 Wednesday

നിലമ്പൂരിൽ രാഹുൽ ഗാന്ധി നിർമാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ ഉദ്ഘാടനം ചെയ്ത് പി വി അൻവർ

ckmnews


നിലമ്പൂര്‍ : രാഹുൽ ഗാന്ധി എം പി നിർമാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ ഉദ്ഘാടനം ചെയ്ത് പി വി അൻവർ എംഎൽഎ. ഇന്ന് വൈകിട്ട് രാഹുൽ ഗാന്ധി ഉദ്ഘാടനം നടത്താനിരുന്ന പിഎംജിഎസ് വൈ റോഡുകളാണ് അൻവർ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാർ അറിയാതെയാണ് രാഹുൽ ഗാന്ധി റോഡ് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങിയതെന്നായിരുന്നു പി വി അൻവർ എം എൽ എ യുടെ വിമർശനം. എം എൽ എയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു.