08 May 2024 Wednesday

ഇന്നലെ നിക്കാഹ്,സന്തോഷം അധികം നീണ്ടു നിന്നില്ല ബസും ബൈക്കും കൂട്ടിയിടിച്ച് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റന് ദാരുണാന്ത്യം

ckmnews



മഞ്ചേരി ആനക്കയം ചെക്ക് പോസ്റ്റിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം.തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ എളങ്കൂർ കൂട്ടശ്ശേരി ചുള്ളിക്കുളത്ത് ഹസ്സൈനാറിന്റെ മകൻ ആഷിഖ് (27) ആണ് മരിച്ചത്.ഇന്നലെയായിരുന്നു യുവാവിൻ്റെ നിക്കാഹ്. ഈ സന്തോഷത്തിനിടെയാണ് കരിനിഴലായി മരണം എത്തിയത്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ്മോർച്ചറിയിലേക്ക് മാറ്റി.യുവാവിന്റെ കൂടെയുണ്ടായിരുന്ന ബന്ധുവിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു