09 May 2024 Thursday

റേഷൻ വിതരണം തടസപ്പെടുത്തൽ; കേന്ദ്ര സഹായം തേടി കേരളം

ckmnews


റേഷൻ വിതരണം തടസപ്പെടുത്തുന്നത് ഒഴിവാക്കാൻ കേന്ദ്ര സഹായം തേടി കേരളം. കേന്ദ്രത്തോട് ഒരു സെർവർ കൂടി ആവശ്യപ്പെട്ട് സംസ്ഥാനം. ബയോമെട്രിക് സംവിധാനം പരാജയപ്പെടുന്നത് ഒഴിവാക്കാൻ നീക്കം. പ്രശ്നം പരിഹരിക്കാൻ ഭക്ഷ്യവകുപ്പിന് ഐടി മിഷൻ നിർദേശം നൽകി. എന്നാൽ സെർവർ അനുവദിക്കുന്നതിന് കേന്ദ്രത്തിന് അനുകൂല നിലപാടാണ്.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു. ഇ പോസ് മെഷീന്‍ തകരാറായതിനെ തുടര്‍ന്നാണ് വിതരണം മുടങ്ങിയത്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചു.

രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമേ റേഷന്‍ വിതരണം നടത്താന്‍ കഴിയുകയുള്ളുവെന്നും വ്യാപാരികള്‍ പറയുന്നു.