09 May 2024 Thursday

ഉത്തരാഖണ്ഡ് തുരങ്ക അപകടം; രക്ഷാദൗത്യം പതിനാറാം ദിവസവും തുടരുന്നു

ckmnews



ഉത്തരാഖണ്ഡ് സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം പതിനാറാം ദിവസവും തുടരുന്നു. പൈപ്പില്‍ കുടുങ്ങിയ ഓഗര്‍ മിഷെന്റെ ബ്ലൈഡ് മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മലയുടെ മുകളില്‍ നിന്നുള്ള ഡ്രില്ലിങും പുരോഗമിക്കുന്നത്. ഇന്ന് ഉത്തരകാശി ജില്ലയില്‍ മഴ പ്രവചിച്ചിട്ടുള്ളത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വീണ്ടും വെല്ലുവിളിയാകുന്നു.തുരങ്കത്തിനകത്തെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിലെ പ്രത്യേക വിഭാഗവും സ്ഥലത്തെത്തി. കുത്തനെ തുരക്കുന്നതിനിടയില്‍ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ 100 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. അതിനിടെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.