08 May 2024 Wednesday

നവകേരള ബസിന് വഴിയൊരുക്കാൻ തിരൂരില്‍ സ്കൂൾ മതിൽ പൊളിച്ചു

ckmnews



തിരൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് വേദിക്കരികിലെത്താൻ നവകേരള സദസ്സ് നടക്കുന്ന സ്കൂളിന്റെ മതില്‍ പൊളിച്ചു. തിരൂര്‍ മണ്ഡലത്തിന്റെ നവകേരള സദസ്സ് നടക്കുന്ന തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിന്റെ മതിലാണ് പൊളിച്ചത് .ഇവിടെ പ്രധാന കവാടത്തിലൂടെ ബസിന് ഉള്ളിലേക്ക് കടക്കാന്‍ സാധിക്കില്ല .ഇതാണ് ബസിന് കടന്നു പോകാന്‍ പാകത്തില്‍ 

മതിലിന്റെ ഒരു ഭാഗം പൊളിച്ചത്