08 May 2024 Wednesday

സമയം നീട്ടിനൽകണമെന്ന് ആവശ്യം, പറ്റില്ലെന്ന് ഇഡി; കരുവന്നൂർ കേസിൽ വർ​ഗീസ് നാളെ തന്നെ ഹാജരാകും

ckmnews

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് വർ​ഗീസ് അറിയിച്ചിരുന്നെങ്കിലും ഇഡി അംഗീകരിച്ചിരുന്നില്ല. സമയം നീട്ടി നൽകണമെന്ന ആവശ്യം ഇഡി നിരസിക്കുകയായിരുന്നു. നാളെ തന്നെ ഹാജരാകണന്നും  ഇഡി അറിയിച്ചു. കഴിഞ്ഞ ഏഴാം തിയതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ച് കഴിഞ്ഞ ദിവസമാണ് വർഗീസ് ഇഡിക്ക് മെയിൽ അയച്ചത്. അതേസമയം, കരുവന്നൂർ കേസിൽ പ്രതികൾക്ക് കുറ്റപത്രത്തിന്റെ ഡിജിറ്റൽ കോപ്പി നൽകാൻ ഇ ഡി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. ഇത് ആദ്യമായാണ് ഒരു കേസിൽ കുറ്റപത്രം ഡിജിറ്റൽ പകർപ്പായി നൽകാൻ കോടതി അനുമതി നൽകുന്നത്. 26000 പേജിൽ ആണ് ആദ്യഘട്ട കുറ്റപത്രം. 50 പ്രതികൾക്ക് പകർപ്പ് നൽകാൻ 17 ലക്ഷം രൂപ ചെലവ് വരും. ഇത് കൂടി കണക്കിൽ എടുത്താണ് തീരുമാനം.