09 May 2024 Thursday

ബംഗാൾ ഉൾക്കടലിൽ ‘മിഥിലി’ ചുഴലിക്കാറ്റ്; മലയോര ജില്ലകളിൽ മഴയ്ക്ക് സാധ്യത

ckmnews



ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിഥിലി ചുഴലിക്കാറ്റുമൂലം കേരളത്തിലെ മലയോര ജില്ലകളിൽ മഴയ്ക്കി സാധ്യത. ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയും ഉച്ചയ്ക്കുശേഷം ഇടിക്കും മിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

ശ്രീലങ്കൻ തീരത്ത് സമുദ്ര നിരപ്പിൽ നിന്ന് 3 കിലോമീറ്റർ ഉയരത്തിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയും കേരളത്തിൽ മഴയെത്തിക്കാൻ കാരണമാകും. ഒക്ടോബർ അവസാനം ബംഗ്ലാദേശിൽ വീശിയടിച്ച ഹമൂൺ ചുഴലിക്കാറ്റിനെ അപേക്ഷിച്ച് തികച്ചും ദുർബലമാണ് മിഥിലി. ഇന്ത്യൻ തീരത്തെ ഇത് ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു