08 May 2024 Wednesday

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

ckmnews

തിരൂര്‍:സംസ്ഥാനത്തെ എയ്ഡഡ് ഹയർസെക്കഡയറികളിൽ അനധ്യാപക നിയമനം നടത്തുക, ഡി. എ- ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക,എയ്ഡ്സ് ജീവനക്കാരുടെ ശമ്പള കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാതെ നേരിട്ട് നൽകുക, ഭിന്നശേഷി നിയമത്തിന്റെ പേരിൽ നിയമന അംഗീകാരം തടയുന്നത് ഒഴിവാക്കുക,അനധ്യാപക വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക,മെഡിസെപ്പിലെ അപാകത പരിഹരിക്കുക,സ്പാർക്കിലെ അശാസ്ത്രീയ സംവിധാനങ്ങൾ ലളിതമാക്കുക,ജീവനക്കാരന്റെ അവകാശമായ താൽക്കാലിക പ്രമോഷൻ സേവന ഭംഗമാക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കുക തുടങ്ങി ഇരുപത്തിയഞ്ചോളം  ആവശ്യങ്ങൾ ഉന്നയിച്ച് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി.തിരൂർ ജില്ലാ പ്രസിഡണ്ട്  ബഷീർ കക്കിടിക്കന്റെ  അധ്യക്ഷതയിൽ മലപ്പുറം  എംഎൽഎ പി ഉബൈദുല്ല ധർണ്ണ ഉദ്ഘാടനം ചെയ്തു.കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും തികച്ചും ന്യായമാണെന്നും അംഗീകരിക്കുവാൻ സർക്കാർ അനുഭവപൂർവ്വം നടപടികൾ കൈക്കൊള്ളണമെന്നും  ഉദ്ഘാടകൻ എം എൽ എ   പി ഉബൈദുല്ല പറഞ്ഞു.സംസ്ഥാന മുൻ വൈ പ്രസിഡണ്ട് കെ ടി മുഹമ്മദ്  മുഖ്യപ്രഭാഷണം നടത്തി.മലപ്പുറം  ജില്ലാ സെക്രട്ടറി ഷാജി നാലകത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് മാത്യു കെ വി മലപ്പുറം വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് വി പി ഹംസ ബാവ മലപ്പുറം പ്രദീപ് പൊന്നാനി നസീർ തുടങ്ങിയവർ സംസാരിച്ചു.ബഷീർ കെ വി സിദ്ദീഖ് പന്താവൂർ സുനിൽ പനമ്പാട്  നൗഷാദ് എം ഐ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി