08 December 2023 Friday

എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ

ckmnews



കാസർകോട്: 9.021 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കുന്നിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്.റംസൂണ(30)യെയാണ് എക്സൈസ് കാസർകോട് റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്.


റംസൂണയ്ക്കു മയക്കുമരുന്നു ഇടപാട് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി എക്സൈസിന്റെ പിടിയിലായത്. റിമാന്റിലായ റംസൂണയെ ഹോസ്ദുർഗ് വനിതാ ജയിലിലേക്ക് മാറ്റി. മയക്കുമരുന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരിക്കുന്നതിന് യുവതികളെ ഉപയോഗിച്ചാണ് ഇപ്പോൾ മയക്കുമരുന്നു ഇടപാട് നടക്കുന്നതെന്നാണ് സൂചന.