08 May 2024 Wednesday

മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 3ന് എടവണ്ണപ്പാറയില്‍ നടക്കും

ckmnews

എടപ്പാൾ:കേരള മീഡിയ പേഴ്‌സണ്‍ യൂണിയന്‍  മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 3ന് എടവണ്ണപ്പാറയില്‍ നടത്താന്‍ ചങ്ങരംകുളത്ത് ചേര്‍ന്ന വെസ്റ്റ്- ഈസ്റ്റ് ജില്ലാ സംയുക്ത കൂടിയാലോചന യോഗം തീരുമാനിച്ചു.സമ്മേളനത്തിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ് കാമ്പയില്‍ നവംബര്‍ 15 മുതല്‍ 25 വരെ നടക്കും.പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പും, പഴയ അംഗങ്ങളുടെ മെമ്പര്‍ഷിപ്പ് പുതുക്കലും 25നുള്ളില്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് നല്‍കണം.അംഗങ്ങള്‍ക്കുള്ള തിരിച്ചറില്‍ കാര്‍ഡ് 2024 ഫെബ്രുവരിയിൽ നടക്കുന്ന സംസ്ഥാന സമ്മേളന ചടങ്ങില്‍ നല്‍കും.നവംബര്‍ 17ന് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യൂണിയന്‍ സ്ഥാപകനേതാവ് വി സെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആഷിക്ക് നന്നംമുക്ക് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം സംഘടന കാര്യങ്ങള്‍ വിഷദീകരിച്ചു.ദാസ് കോക്കൂര്‍ സംസാരിച്ചു.വെസ്റ്റ് ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവനൂര്‍ സ്വാഗതവും  ജില്ലാ വൈസ് പ്രസിഡന്റ് പി പി സുനീറ നന്ദിയും പറഞ്ഞു.