09 May 2024 Thursday

തൃശൂരിൽ 100 ലിറ്റര്‍ വാഷും ചാരായവുമായി ഒരാൾ പിടിയില്‍

ckmnews



തൃശൂര്‍: തൃശൂര്‍ ഞമനേങ്ങാട് നൂറ് ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. ഞമനേങ്ങാട് തൊഴുപറമ്പ് സ്വദേശി തോട്ടുപുറത്ത് സിദ്ധാര്‍ത്ഥന്‍ (65) ആണ് പിടിയിലായത്.


എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാക്കുന്നത്. പരിശോധനയിൽ വീടിന്റെ പിന്‍വശത്തെ ചായ്പ്പില്‍ നിന്നും 100 ലിറ്റർ വാഷും ചാരായവും കണ്ടെത്തി.

ചാവക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിയു ഹരീഷിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എ.ബി സുനില്‍കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സികെ റാഫി,എഎന്‍ ബിജു,അബ്ദുള്‍ റഫീക്ക്, സിജ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.