09 May 2024 Thursday

ദില്ലിയിലെ വായുമലിനീകരണം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ckmnews


വായുമലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ദില്ലി സര്‍ക്കാര്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകും. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണവും ഉണ്ടായേക്കും.

നിലവില്‍ സംസ്ഥാനത്ത് പ്രൈമറി സ്‌കൂളുകള്‍ക്ക് വെളളിയാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്. ആറ് മുതല്‍ 12 വരെയുളള ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാക്കാനും നിര്‍ദേശമുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്താനും കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. ദില്ലിയില്‍ ശരാശരി വായുഗുണനിലവാര സൂചിക 453 വരെയെത്തി. ദൂരക്കാഴ്ച 300മീറ്ററിലും താഴെയാണ്.