08 May 2024 Wednesday

'ആളവൻ വരരുത് എന്റെയടുത്ത്, കോടതിയാണ് നോക്കുന്നത്, അവർ നോക്കിക്കോളും'; മാധ്യമപ്രവർത്തകയോട് കയർത്ത് സുരേഷ് ഗോപി

ckmnews



മാധ്യമ പ്രവർത്തകയോട് കയർത്ത് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്ത്രീകൾക്ക് മാത്രമായുള്ള സിനിമാ പ്രദർശനത്തിൽ പങ്കെടുക്കാൻ തൃശൂർ ഗിരിജ തീയേറ്ററിൽ എത്തിയ സുരേഷ് ഗോപിയോട് ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് സംസാരിച്ചു.

വനിത മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലെ ചോദ്യമാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. പിന്നാലെ, എന്തു കോടതിയാണ് സാർ, എന്നു ചോദിച്ചപ്പോൾ, 'എന്തു കോടതിയോ എന്നാണ് ചോദിച്ചിരിക്കുന്നതെന്ന്' സുരേഷ് ഗോപി പറഞ്ഞു.


തുടർന്ന്, 'യു വാണ്ട് മി ടു ഡിന്യൂ, ആസ്‌ക് ഹെർടു മൂവ് ബാക്ക്'– എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ആ മാധ്യമപ്രവർത്തകൻ മൈക്ക് പിൻവലിച്ച ശേഷമാണ് സുരേഷ് ഗോപി സംസാരിച്ചത്.


”ആളാൻ വരരുത്...കോടതിയാണ് നോക്കുന്നത്. അവർ നോക്കിക്കോളും. മാധ്യമപ്രവർത്തക ഇവിടെ വന്ന് എന്ത് കോടതി എന്നാണ് ചോദിച്ചിരിക്കുന്നത്. നിങ്ങൾക്ക് തുടരണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ പറയൂ. അവരോട് പുറത്തുപോകാൻ പറ...” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.കോടതിയെയാണ് പുച്ഛിച്ചത്. ഞാനാ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. 'എന്തു കോടതി' നിങ്ങളിൽ ആർക്കെങ്കിലും പറയാൻ അവകാശമുണ്ടോ? എന്താ ഒന്നും മറുപടി പറയാത്തത്.


അതൊക്കെ വേറെ വിഷയങ്ങളാണ്. അതിനകത്ത് രാഷ്ട്രീയവും കാര്യങ്ങളൊന്നും ഉന്നയിക്കരുത്.എന്റെയും സിനിമ ഇൻഡസ്ട്രിയുടെയും ബലത്തിൽ ഗരുഡൻ പറന്നുയരുകയാണ്. അത് നാടാകെ ആഘോഷിക്കുമ്പോൾ ഞാനും ആ ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്” സുരേഷ് ഗോപി തുടർന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ സംസാരിച്ചു. തന്റെ വഴി നിഷേധിച്ചാൽ മാധ്യമപ്രവർത്തകർക്കെതിരെ കേസ് കൊടുക്കുമെന്നാണ് താരം പറഞ്ഞത്.