09 May 2024 Thursday

കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം: യുവാവ് ഒളിവിലെന്ന് പൊലീസ് വീട്ടിലെ പശുക്കുട്ടി, കാളക്കുട്ടി, ആട്ടിൻകുട്ടി എന്നിവയെ മാറി മാറി പീഡിപ്പിച്ചെന്നും പരാതി

ckmnews

കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം: യുവാവ് ഒളിവിലെന്ന് പൊലീസ്


വീട്ടിലെ പശുക്കുട്ടി, കാളക്കുട്ടി, ആട്ടിൻകുട്ടി എന്നിവയെ മാറി മാറി പീഡിപ്പിച്ചെന്നും പരാതി


തിരുവനന്തപുരം:കല്ലമ്പലത്ത് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്ന യുവാവ് ഒളിവിലെന്ന് പൊലീസ്.ചാവരുവിള സ്വദേശി അജിത്താണ് ഒളിവിൽ പോയത്.മോഷ്ടിക്കാനെത്തിയ യുവാവ് ആടിനെ പീഡിപ്പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആടിന്റെ ഉടമയുടെ വീട്ടിലേക്ക് വാഹനത്തിൽ ഇയാളെ എത്തിച്ച രണ്ടു പേരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.കല്ലമ്പലം പുല്ലൂർമുക്കിൽ താമസിക്കുന്ന അബ്ദുൾ കരീമിന്റെ വീട്ടിലെ ആട്ടിൻകുട്ടിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൂർണ നഗ്നനായ യുവാവ് ആട്ടിൻകൂടിന് അടുത്തെത്തുന്നത് കണ്ടെത്തിയത്. പെൺ ആട്ടിൻകുട്ടിയെ എടുത്തുകൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നീടുവന്ന് കൂടിന്റെ വാതിൽ അടച്ചു. ഇയാൾ പിടിച്ചു കൊണ്ടുപോയ ആടിനെയാണ് പിറ്റേന്ന് ചത്ത നിലയിൽ കണ്ടെത്തിയത്. ആട്ടിൻകുട്ടിയുടെ തല അറുത്തു മാറ്റിയ നിലയിലായിരുന്നു.


കഴിഞ്ഞ 4 മാസമായി രാത്രി അബ്ദുൽ കരീമിന്റെ വീട്ടിലെ പശുക്കുട്ടി, കാളക്കുട്ടി, ആട്ടിൻകുട്ടി എന്നിവയെ മാറി മാറി പീഡിപ്പിക്കുന്നു എന്ന് പരാതി ഉയർന്നിരുന്നു. വീടിന് പുറത്തെ ശുചിമുറിയിൽ നിന്ന് സോപ്പ്, വസ്ത്രങ്ങൾ എന്നിവ മോഷണം പോയതാണ് തുടക്കം. ഒപ്പം 3 മാസം പ്രായമായ പശു കുട്ടി വല്ലാതെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ഒന്നു മുതൽ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചു. അതോടെയാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്. പുലർച്ചെ 3നും 5നും ഇടയ്ക്ക് എത്തുന്ന അജ്ഞാതൻ ശുചിമുറിയിൽ കയറി വസ്ത്രം മാറി തൊഴുത്തിൽ പോകും. അവിടെ വളർത്തു മൃഗങ്ങളെ പീഡിപ്പിച്ച ശേഷം വീണ്ടും ശുചിമുറിയിലെത്തി കുളിച്ച് വൃത്തിയായി മടങ്ങും.


സിസിടിവി ദൃശ്യങ്ങൾ അടക്കം അന്ന് പൊലീസിൽ പരാതി നൽകി എങ്കിലും നടപടികൾ ഉണ്ടായില്ല. തുടർന്ന് കഴിഞ്ഞ 25ന് 4 മാസം പ്രായമുള്ള ആട്ടിൻ കുട്ടിയെ കാണാതായി. 3 ദിവസങ്ങൾക്ക് ശേഷം സമീപത്തെ പറമ്പിൽ ചത്ത നിലയിൽ കണ്ടെത്തി. വീണ്ടും പൊലീസിന് പരാതി നൽകി. തുടർന്ന് പൊലീസ് എത്തി കേസ് എടുക്കുകയും കുഴിച്ചിട്ട ആട്ടിൻകുട്ടിയെ പൊലീസിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു.