08 May 2024 Wednesday

കോഴിക്കോട്ട്-തൃശ്ശൂർ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാർ വലഞ്ഞു

ckmnews

കോഴിക്കോട്ട്-തൃശ്ശൂർ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാർ വലഞ്ഞു


കോഴിക്കോട്: കോഴിക്കോട്ട് തൃശ്ശൂർ റൂട്ടിൽ സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. കോഴിക്കോട് - കണ്ണൂർ, കോഴിക്കോട്-തൃശ്ശൂർ റൂട്ടുകളിൽ ഓടുന്ന ബസ്സുകൾ ആണ് തിങ്കളാഴ്ച കാലത്ത് മുതൽ   അപ്രതീക്ഷിതമായി പണിമുടക്കിയത്.


വിദ്യാർഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരേ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ബസ്സിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ പരാതിയിൽ ചൊക്ലി പോലീസും തൃശ്ശൂർ- കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസ്സിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ പരാതിയിൽ തേഞ്ഞിപ്പാലം പോലീസുമാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടി സ്വീകരിച്ചത് എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം.കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ടെങ്കിലും  വിദ്യാർത്ഥികൾ അടക്കം ആയിരക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്