09 May 2024 Thursday

അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി കവര്‍ച്ച: രണ്ടു പേര്‍ അറസ്റ്റില്‍

ckmnews

അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം ഭീഷണിപ്പെടുത്തി കവര്‍ച്ച: രണ്ടു പേര്‍ അറസ്റ്റില്‍


വൈപ്പിൻ :അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയ ശേഷം പിടിച്ചുപറി നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ ഷാജഹാൻ (ഇക്രു-28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (അഭി-25) എന്നിവരെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ഞാറയ്ക്കൽ ഗവ. ആശുപത്രിക്കു സമീപത്തായിരുന്നു സംഭവം.മാളയ്ക്കു സമീപം പുത്തൻചിറ സ്വദേശി അർജു (19) നാണ് മോട്ടോർ സൈക്കിൾ തെന്നി അപകടത്തിൽപ്പെട്ടത്. അർജുനെ ആശുപത്രിയിൽ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും ഹെൽമെറ്റും കവർച്ച ചെയ്യുകയായിരുന്നു.


തേവര കോളേജിൽ പഠിക്കുന്ന അർജുൻ വീട്ടിലേക്കു വരുന്ന വഴി കാളമുക്ക് മല്ലികാർജുന ക്ഷേത്രത്തിനു സമീപമാണ് അപകടത്തിൽ പെട്ടത്. തൊട്ടുപിറകെ സ്കൂട്ടറിൽ വരികയായിരുന്ന പ്രതികൾ അർജുനെ ഞാറയ്ക്കൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റൗഡി ലിസ്റ്റിൽ ഉള്ളവരും മയക്കുമരുന്ന് കേസുകളടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും