27 April 2024 Saturday

അക്കിത്തത്തിന് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി

ckmnews


പാലക്കാട്: മഹാകവി അക്കിത്തത്തിന്റെ രചനകൾ മലയാളസാഹിത്യത്തെ പുനർനിർവചിച്ചുവെന്നും രാഷ്ട്രത്തിന്റെ സാമൂഹിക-സാംസ്കാരിക ഘടനയെ ശക്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ധിഷണാശാലിയായ കവിയുടെ രചനകൾ യുവാക്കളുൾപ്പെടെ എല്ലാ തലമുറകളിലെയും വായനക്കാരെ സ്വാധീനിച്ചു. യുവാക്കൾക്ക് അക്കിത്തം മുന്നോട്ടുവച്ച മഹിത ആശയങ്ങളെ വളരെയെളുപ്പം ഉൾക്കൊള്ളാനായെന്നും അക്കിത്തം കുടുംബത്തിനയച്ച അനുശോചന സന്ദേശത്തിൽ മോദി പറഞ്ഞു