09 May 2024 Thursday

എടിഎമ്മില്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; വർക്ക് ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ckmnews


ആലപ്പുഴ: എടിഎമ്മില്‍ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ. ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിം(60) ആണ് പിടിയിലായത്. ആലപ്പുഴ ഹരിപ്പാടാണ് സംഭവം


ഹരിപ്പാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള എടിഎമ്മിൽ പണം എടുക്കാൻ എത്തിയതാണ് പെൺകുട്ടി. ഈ സമയത്ത് സമീപത്തെ വർക്ക് ഷോപ്പില്‍ ജോലിയെടുക്കുന്ന സലിം ലൈ​ഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.