08 May 2024 Wednesday

ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ആക്ടിവേഷൻ മേള ഒക്ടോബർ 19 മുതൽ 21 വരെ നടക്കും

ckmnews

ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ആക്ടിവേഷൻ മേള

ഒക്ടോബർ 19 മുതൽ 21 വരെ നടക്കും


മലപ്പുറം ജില്ലയിലെ എല്ലാ പോസ്റ്റോഫീസുകളിലും ഒക്ടോബർ 19 മുതൽ 21 വരെ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ആക്ടിവേഷൻ മേള നടത്തും.ഒരുവർഷത്തിന് മുകളിലായി ഉപയോഗിക്കപ്പെടാതെ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ ആക്ടിവേറ്റ് ചെയ്യാൻ സൗകര്യമുണ്ടാകും.അക്കൗണ്ടിൽ നോമിനിയെ ചേർക്കാത്ത ഉപഭോക്താക്കൾക്ക് നോമിനിയെ ചേർക്കാം. 10 ലക്ഷം രൂപയുടെ ആക്സിഡന്റ് ഇൻഷുറൻസ് പോളിസി 399 വാർഷിക പ്രീമിയം അടച്ച് എടുക്കാനുമാകും.ചെറുകിട വ്യാപാരികൾക്ക് ക്യു.ആർ സ്റ്റിക്കർ വിതരണവുമുണ്ടാകും.പേഴ്‌സണൽ ലോൺ, വാഹന ലോൺ, ഹൗസിങ് ലോൺ, ബിസിനസ് ലോൺ എന്നിവയ്ക്ക് അപേക്ഷിക്കാനും സൗകര്യമുണ്ടാകും.