09 May 2024 Thursday

ഐ എ എം ഇ തൃശ്ശൂർ റീജിയൻ ആർട്ടോറിയം പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യന്മാരായി

ckmnews


ചങ്ങരംകുളം:ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ്  ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഐ എ എം ഇ തൃശ്ശൂർ റീജിയൻ  സ്കൂൾ കലോത്സവത്തിൽ  പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ 1183 പോയിന്റുകളോടെ  ചാമ്പ്യന്മാരായി.അൽബാബ് സെൻട്രൽ സ്കൂൾ കാട്ടൂർ(1063), കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ ചിറമനേങ്ങാട്  (1035) യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലാ പഞ്ചായത്ത് മെമ്പർ  ജലീൽ ആദൂർ ഉദ്ഘാടനം ചെയ്തു. ഐ എ എം ഇ  സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി വി മുസ്തഫ സഖാഫി, ഉമർ ഓങ്ങല്ലൂർ  സംസാരിച്ചു.  അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് (കുന്നംകുളം)  സി ആർ സന്തോഷ് സമ്മാനദാനം നിർവഹിച്ചു. ആർ എം ബഷീർ, കെ എം ഷെരീഫ് ബുഖാരി, ടി എം  മുനീർ, അഷ്റഫ് ജമാലുദ്ദീൻ, കുഞ്ഞുമുഹമ്മദ് സഖാഫി, മഹ്മൂദലി നഈമി, അബ്ദുൽ ഗഫൂർ, ഉമ്മർ കടങ്ങോട്, സുബൈർ, ബീന, അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. ആറു കാറ്റഗറികളിലായി 1200ൽ പരം വിദ്യാർഥികൾ പങ്കെടുത്ത ആർട്ടോറിയത്തിൽ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ  ഇർശാദ് ഇംഗ്ലീഷ് സ്കൂൾ, മഅ്ദിൻ നോളജ് ഗാർഡൻ  പുന്നയൂർ, കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പന്താവൂർ, അൽബാബ് സെൻട്രൽ സ്കൂൾ കാട്ടൂർ, ഐ ഡി സി ഹയർസെക്കൻഡറി സ്കൂൾ ഒരുമനയൂർ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ ,അൽബാബ് സെൻട്രൽ സ്കൂൾ, കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ   യഥാക്രമം  ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.ജൂനിയർ ഗേൾസ് വിഭാഗത്തിൽ അൽബാബ് സെൻട്രൽ സ്കൂൾ, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ . ഐ ഡി സി ഹയർ സെക്കൻഡറി സ്കൂൾ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ നേടി.സീനിയർ ബോയ്സ് വിഭാഗത്തിൽ കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, ഇർശാദ് ഇംഗ്ലീഷ് സ്കൂൾ , അൽബാബ് സെൻട്രൽ സ്കൂൾ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി.സീനിയർ ഗേൾസ് വിഭാഗത്തിൽ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ, കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, അൽബാബ് സെൻട്രൽ സ്കൂൾ  യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.