08 May 2024 Wednesday

മഴ തീവ്രമാകും:നാലുജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് തിരുവനന്തപുരത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി

ckmnews

മഴ തീവ്രമാകും:നാലുജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്


തിരുവനന്തപുരത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി


തിരുവനന്തപുരം:തുലാവർഷത്തിന്റെ വരവിനുമുന്നോടിയായി സംസ്ഥാനത്താകെ മഴ വീണ്ടും ശക്തമായി. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് മുന്നറിയിപ്പ് നൽകി. 24 മണിക്കൂറിൽ 20 സെന്റീമീറ്റർവരെ മഴ ഇവിടങ്ങളിൽ പെയ്യാം. മറ്റു ജില്ലകൾക്കെല്ലാം മഞ്ഞ മുന്നറിയിപ്പും നൽകി.


കേരള-ലക്ഷദ്വീപ് തീരത്തിനുമുകളിൽ ചക്രവാതച്ചുഴിയുണ്ട്. ഇത് ചൊവ്വാഴ്ചയോടെ ന്യൂനമർദമായി ശക്തിപ്രാപിക്കും. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിയാർജിച്ച് പടിഞ്ഞാറേക്ക് സഞ്ചരിക്കും. ഇത് കേരളതീരത്തുനിന്ന് അകലുകയാണെങ്കിൽ മഴയ്ക്ക് ശക്തികുറയും. അല്ലാത്തപക്ഷം ശക്തമായ മഴ തുടരാനാണ് സാധ്യത.


17-ന് കണ്ണൂർ, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചവരെ കേരളതീരത്തും 18 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കി. ഒക്ടോബർ ഒന്നുമുതൽ 15 വരെ കേരളത്തിൽ 19 ശതമാനം അധികമഴ പെയ്തു. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും തുലാവർഷത്തിന്റെ വരവ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.