08 May 2024 Wednesday

യുവാക്കൾ സമൂഹത്തിന് മാതൃകയാകണം: ഐ എസ് എം

ckmnews


കോട്ടക്കൽ :സാമൂഹ്യ- സന്നദ്ധ പ്രവർത്തനങ്ങളിൽ നിന്ന് യുവാക്കൾ ഉൾവലിയുന്നത് ഗൗരവത്തോടെ കാണണമെന്നും കാ ലത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സമൂഹത്തിന് നേതൃത്വം നൽകാൻ യുവാക്കൾക്കാവണമെന്നും ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ല സംഘടിപ്പിച്ച ഈലാഫ് പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന അധിനിവേശം ഉടൻ അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും ,ഫലസ്തീനിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഉൾപ്പെടെ ലോകരാജ്യങ്ങൾ ഫലസ്തീനൊപ്പം നിലകൊള്ളണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ 30, 31 തിയ്യതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിക്കപ്പെട്ടത്.ക്യാമ്പ് കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ല ട്രഷറർ എൻ വി ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു, ഈലാഫ് കൺവീനർ നൗഷാദ് ചോന്നാരി അദ്ധ്യക്ഷത വഹിച്ചു അനസ് തിരുത്തിയാട് , മുനീർ പരപ്പനങ്ങാടി, ആദിൽ അൻവർ,മുഹമ്മദ് അലി സി പി തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി ഐ എസ് എം ജില്ലാ സെക്രട്ടറി ലത്തീഫ് തിരൂർ, നജീബ് കുറുകത്താണി, യാസിർ അൻസാരി, സുനീർ കോഴിച്ചെന,അഫ്സൽ പൊന്നാനി, നിയാസ് പാറോളി തുടങ്ങിയവർ സംസാരിച്ചു.