08 May 2024 Wednesday

അടിമാലിയില്‍ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച 39-കാരന്‍ മരിച്ചു

ckmnews

അടിമാലിയില്‍ സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച 39-കാരന്‍ മരിച്ചു


ഇടുക്കി: അടിമാലിയിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ്(39) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അടിമാലി ടൗണിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം.


തിങ്കളാഴ്ച വൈകിട്ട് നാലരയോടെ പെട്രോളുമായി ടൗണിലെത്തിയ ജിനീഷ് പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും വ്യാപാരികളും ചേർന്ന് തീയണച്ചെങ്കിലും യുവാവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജിനീഷ് അടിമാലിയിലെ വിവിധ ഹോട്ടലുകളിലെ ജീവനക്കാരനായിരുന്നു.


അതേസമയം, യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. എന്നാൽ, ജിനീഷ് അവിവാഹിതനാണെന്നും വിവാഹം കഴിക്കാത്തതിലുള്ള മനോവിഷമം പലരോടും പങ്കുവെച്ചിരുന്നതായുമാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസും അന്വേഷണം നടത്തുന്നുണ്ട്.