09 May 2024 Thursday

മൂന്നാർ: 'ശാശ്വത പരിഹാരം വേണം, ഇതിന്റെ ഭാഗമാണ് മൂന്നാർ ഹിൽ അതോറിറ്റി': മുഖ്യമന്ത്രി പിണറായി വിജയൻ

ckmnews


ഇടുക്കി: മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളിൽ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമാണ് മൂന്നാർ ഹിൽ അതോറിറ്റി. വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന് ഒപ്പം അനധികൃത നിർമ്മാണങ്ങളും നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ സർക്കാരിന് ഒന്നും മറച്ച് വെക്കാനില്ല. കുടിയേറ്റ ജനതയെ വിശ്വാസത്തിലെടുത്ത പ്രവർത്തനമാണ് സർക്കാർ നടത്തിയത്. ഇടുക്കി മെഡിക്കൽ കോളജ് ഒപി ബ്ലോക്ക്‌ പൂർത്തിയാക്കി.മറ്റു ബ്ലോക്കുകൾ നിർമാണം നടക്കുന്നു. വന്യ ജീവി ആക്രമണം നേരിട്ടവർക്ക് 31 കോടി നഷ്ട പരിഹാരം നൽകിയിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. എന്നാൽ ചില വിഷയങ്ങളിൽ അനാവശ്യ ഭീതി ഉണ്ടാക്കാൻ ചിലർ ശ്രമിച്ചു. ഇടുക്കിയിൽ മാത്രം 37815 പേർക്ക് കഴിഞ്ഞ ഭരണകാലത്തു വിതരണം ചെയ്തു. ഈ സർക്കാർ 6489 പട്ടയം നൽകി. 2021 തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന പോലെ ഭൂ പതിവ് നിയമം ഭേദഗതി ചെയ്തു. നടപ്പാക്കാൻ കഴിയുന്നത് മാത്രമേ എൽ ഡി എഫ് പറയൂ. പറഞ്ഞാൽ അത് ചെയ്യും. ഭൂ പതിവ് ചട്ടങ്ങളിലും ഭേദഗതി വരുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.