08 May 2024 Wednesday

തൃശൂരിൽ 1.80 കോടിരൂപയുടെ സ്വർണം കവർന്ന കേസിൽ പ്രധാന പ്രതി അറസ്റ്റില്‍

ckmnews


തൃശൂര്‍: ആഭരണ നിര്‍മാണശാലയില്‍നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി 1.80 കോടിരൂപ വിലവരുന്ന 3.152 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. എറണാകുളം കറുകുറ്റി പടയാറ്റിൽ സിജോ ജോസ് (36) എന്ന ഊത്തപ്പൻ ആണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഒന്നാം പ്രതി ഉള്‍പ്പെടെ പത്തുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

സെപ്തംബര്‍ 8ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൊക്കാലെയിലെ ആഭരണനിര്‍മാണ ശാലയില്‍നിന്നും മാര്‍ത്താണ്ഡത്തെ ജുവലറികളില്‍ വിതരണത്തിനായി കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. രണ്ടുപേര്‍ ബാഗുകളിലായി സ്വര്‍ണം കൊണ്ടുപൊകുന്നതിനിടെ കാറിലെത്തിയ സംഘം ഇവരെ തള്ളിയിട്ട് സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. സ്വർണം കവർച്ച ചെയ്ത കേസിൽ ആസൂത്രകനും, കവർച്ചചെയ്തെടുത്ത സ്വർണം കടത്തിക്കൊണ്ടുപോയി വിൽപ്പന നടത്തിയ പ്രധാന പ്രതിയുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.