09 May 2024 Thursday

കമ്മീഷൻ ലഭിക്കുന്നില്ല:റേഷൻകടകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ckmnews


സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യൂ). മാസംതോറും ലഭിക്കേണ്ട കമ്മീഷൻ തുക ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ലഭിക്കേണ്ട കമ്മീഷൻ രണ്ടുമാസം കഴിഞ്ഞിട്ടും ലഭിക്കാത്തത് പ്രധാനമായും ബാധിക്കുന്നത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടകളെയാണ്.14155 റേഷൻ കടകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.അടിസ്ഥാന കമ്മീഷൻ18,000/-രൂപയാണ് ലഭിക്കുന്നത്. കമ്മീഷൻ മുടങ്ങിയതോടെ പല റേഷൻ കടക്കാരുടെയും സാമ്പത്തിക ബാധ്യത വർദ്ധിച്ചു എന്ന് യൂണിയൻ ഭാരവാഹികളായ കെ.വിദ്യാനന്ദൻ,എൻ.യു.ബഷീർ,എ.ആർ ഉണ്ണികൃഷ്ണൻ എന്നിവർ ചൂണ്ടിക്കാട്ടി.7000 ത്തോളം കടകൾക്ക് 18,000 ത്തിൽ താഴെയാണ് വരുമാനമുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.