09 May 2024 Thursday

മരം മുറിക്കുന്നതിനിടെ അപകടം: ദിശ തെറ്റി വീണ മരത്തിനടിയില്‍പ്പെട്ട് 12 കാരന് ദാരുണാന്ത്യം

ckmnews


ആലപ്പുഴ: മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ 12 കാരന്‍ മരിച്ചു .

ആലപ്പുഴ വള്ളികുന്നം കാഞ്ഞിപ്പുഴ കൊല്ലന്‍റെ വടക്കതില്‍ അഷ്റഫ് -തസ്നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹസന്‍ ആണ് മരിച്ചത്.


ഇന്ന് ഉച്ചക്കാണ് ദാരുണമായ അപകടമുണ്ടായത്.


വീടിന് സമീപത്ത് മരം മുറിക്കുന്നത് നോക്കി നില്‍ക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.     മുറിച്ച മരം വടം കെട്ടി വലിച്ചിരുന്നെങ്കിലും മരം അപ്രതീക്ഷിതമായി മറുദിശയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.