09 May 2024 Thursday

റേഷൻ സംവിധാനം അട്ടിമറിക്കുന്നു; ബിപിഎല്‍ കാര്‍ഡിന് ശുപാര്‍ശ മാനദണ്ഡമാക്കി സര്‍ക്കാര്‍ ഉത്തരവ്

ckmnews


കോഴിക്കോട്: ദരിദ്രര്‍ക്ക് ലഭിക്കുന്ന റേഷനരിയിലും സര്‍ക്കാര്‍ അട്ടിമറി. ബിപിഎല്‍ കാര്‍ഡ് ലഭിക്കാൻ മന്ത്രിയുടേയോ എംഎല്‍എയുടേയോ ശുപാര്‍ശ മതി.ഇക്കാര്യം വ്യക്തമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ്  ലഭിച്ചു. റേഷൻ സംവിധാനത്തിന്റെ സുതാര്യതയാണ് ഇതുവഴി സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നത്. 

ഓണ്‍ലൈൻ ആയി അപേക്ഷ സമര്‍പ്പിക്കാൻ കഴിയാത്തവര്‍ക്ക് മന്ത്രിയുടെയോ പ്രധാന ജനപ്രതിനിധികളുടെയോ ശുപാര്‍ശയില്‍ അത് പ്രത്യേകമായി അന്വേഷിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ബിപിഎല്‍ കാര്‍ഡ് ലഭിക്കാൻ അഞ്ച് മാനദണ്ഡങ്ങളാണ് പറയുന്നത്. ആയിരം സ്ക്വയര്‍ഫീറ്റിലധികംവീടുണ്ടാകാൻ പാടില്ല. ഒരു ഏക്കറിലധികം ഭൂമിയുണ്ടാകാൻ പാടില്ല. 25000 ല്‍ കൂടുതല്‍ വരുമാനം ഉണ്ടാകാൻ പാടില്ല. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിയുണ്ടാകാൻ പാടില്ല. വീട്ടില്‍ നാല് ചക്രവാഹനം ഉണ്ടാകാൻ പാടില്ല എന്നിങ്ങനെയാണ് മാനദണ്ഡം.