09 May 2024 Thursday

കൂട്ടുകാർക്കൊപ്പം ഓടാൻ പോയ വിദ്യാർഥി വഴിയിൽ കുഴ‍ഞ്ഞുവീണ് മരിച്ചു

ckmnews


കോഴിക്കോട് അത്തോളിയില്‍ പുലർച്ചെ വീട്ടിൽനിന്ന് ഓടാൻ ഇറങ്ങിയ വിദ്യാർഥി വഴിയിൽ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസിലെ വിഎച്ച്എസ്ഇ ഒന്നാം വർഷ വിദ്യാർഥിയായ ഹേമന്ദ് ശങ്കർ (16) ആണ് കൂട്ടുകാരുടെ കണ്‍മുന്‍പില്‍ റോഡരികിൽ വീണു മരിച്ചത്. പതിവായി കൂട്ടുകാർക്കൊപ്പം അതി രാവിലെ ഓടാന്‍ പോകാറുണ്ടായിരുന്നു.

പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥിയുടെ മരണത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി നൽകി. കുടക്കല്ല് എടത്തിൽകണ്ടി ശ്രീഹരിയിൽ അനിൽ കുമാറിന്റെയും ശ്രീജയുടെയും മകനാണ് മരിച്ച ഹേമന്ദ്. സഹോദരൻ: അശ്വന്ത്.