08 December 2023 Friday

വന്ദേ ഭാരതിന് തലശേരിയിൽ സ്റ്റോപ്പ് വേണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് എ.എൻ. ഷംസീർ

ckmnews


വന്ദേ ഭാരതിന് തലശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് സ്പീക്കർ ശ്രീ.എ.എൻ. ഷംസീർ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്തു നൽകി. കണ്ണൂർ, തലശേരിയിലെ കൊടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്റർ കാസർകോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ്.

മലബാർ കാൻസർ സെന്ററിൽ ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്.തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.


ഈ വിവരങ്ങൾ കണക്കിലെടുത്ത് , കാസർകോഡ് നിന്നുള്ള വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തി ര നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിച്ച് സ്പീക്കർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകി.