09 May 2024 Thursday

നിപ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരും

ckmnews



കോഴിക്കോട്‌ നിപാ നിയന്ത്രണം ഒക്ടോബർ 1 വരെ തുടരും. പുതിയ പോസിറ്റീവ് കേസുകൾ ഇല്ല എന്നും മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.

അതേസമയം ഒരാഴ്‌ചയിലെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം നിയന്ത്രണമേഖല ഒഴികെയുള്ള സ്‌ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു.

കഴിഞ്ഞ 11നായിരുന്നു ജില്ലയിൽ നിപാ രോഗബാധയുടെ സംശയമുയർന്നത്‌.

സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനമാകെ കോഴിക്കോട്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചു. ആരോഗ്യ പ്രവർത്തകർക്ക്‌ കരുത്തുപകർന്ന്‌ മന്ത്രി വീണാ ജോർജ്‌ ജില്ലയിൽ ക്യാമ്പ്‌ചെയ്‌തു. പരിശോധന എളുപ്പമാക്കാൻ പുണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ മൊബൈൽ ലാബ്‌ സേവനം കോഴിക്കോട്ട്‌ ഉറപ്പാക്കി. മെഡിക്കൽ കോളേജിനെയും സ്വകാര്യ ആശുപത്രികളെയും ഒരുമിപ്പിച്ചുള്ള ചികിത്സാക്രമീകരണം ഒരുക്കി.മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണസംവിധാനം തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന്‌ ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങൾക്ക്‌ രൂപംനൽകിയിരുന്നു. രോഗബാധ സ്ഥിരീകരിക്കപ്പെട്ട മേഖലകളിൽ നിയന്ത്രണം പ്രഖ്യാപിച്ചു.