09 May 2024 Thursday

വിമാനത്തിൽ 13 മണിക്കൂർ നായയുടെ അടുത്ത് ഇരിക്കേണ്ടി വന്ന ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി

ckmnews

വിമാന യാത്രയിൽ 13 മണിക്കൂർ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് പരാതിപ്പെട്ട ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി. 1,400 ഡോളറിൽ അധികം തുകയാണ് ദമ്പതികൾക്ക് വിമാന കമ്പനി തിരികെ നൽകിയത്. ഏതാണ്ട് 1,16,352 ഇന്ത്യൻ രൂപയോളം വരും ഇത്.  കഴിഞ്ഞ ജൂണിൽ ദമ്പതികളായ ഗില്ലും വാറൻ പ്രസും സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ പാരീസിൽ നിന്ന് യാത്ര ചെയ്യവേ ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ദുർഗന്ധം വമിക്കുന്ന നായയായിരുന്നു ഉണ്ടായിരുന്നത്.   ഇതിൽ അസംതൃപ്തരായ ദമ്പതികൾ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നായയെ മറ്റൊരു സീറ്റിലേക്ക് മാറ്റാനോ ദമ്പതികൾക്ക് മറ്റൊരു സീറ്റ് നൽകാനോ ജീവനക്കാർക്ക് സാധിച്ചില്ല.