08 May 2024 Wednesday

ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികനായ കൂറ്റനാട് സ്വദേശിക്ക് ദാരുണാന്ത്യം

ckmnews



തൃശൂർ: ചാവക്കാട് ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൂറ്റനാട് പെരിങ്ങോട് ശങ്കർ നിവാസിൽ ബിനു (40) ആണ് മരിച്ചത്. വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പർ ലോറി. ഈ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിനു ടിപ്പർ ലോറിക്കടിയിലേക്ക് വീണത്. ബിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻവശത്തെ ടയർ കയറിയിറങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ബിനുവിനെ ചാവക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.