09 May 2024 Thursday

‘സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടികാരൻ സംവിധായകന്റെ ചിരിയിവിടെത്തന്നെയുണ്ടാകും’; ആശാനെ ഓർമിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ckmnews


അന്തരിച്ച സംവിധായകൻ കെജി ജോർജിനെ ഓർമിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കെജി ജോർജിനെ ആശാൻ എന്നുവിളിച്ചാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്. താൻ കെജി ജോർജിൻ്റെ സിനിമകളിൽ പ്രചോദിതനായാണ് സിനിമാ സംവിധായകനായതെന്ന് ലിജോ മുൻപ് പറഞ്ഞിട്ടുണ്ട്.


ഇന്നലെ കാക്കനാട് വയോജന കേന്ദ്രത്തിൽ വച്ചാണ് കെജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.