26 April 2024 Friday

ന്യൂനമര്‍ദ്ധം:നാളെ മുതല്‍ മഴ ശക്തമാവും മലപ്പുറം അടക്കം 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ckmnews

ന്യൂനമർദം: നാളെയോടെ മഴ കനക്കും; മലപ്പുറം അടക്കം ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തീരമേഖലയില്‍ വ്യാപകമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയും ലഭിക്കും. നാളെയോടെ മഴ കൂടുതല്‍ ശക്തമാകാനും സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ കനത്തത്. തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, ഒഡിഷ, ആന്‍ഡമാന്‍ എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ബുധനാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.