08 May 2024 Wednesday

പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

ckmnews


മലപ്പുറം: കേരളത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് മലപ്പുറം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ. ഇ ടി മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേഭാരത് ട്രെയിനിന് കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.