09 May 2024 Thursday

കേരളത്തിൽ ഒരു വർഷം എത്തുന്നത് 30000 കനേഡിയന്‍ സഞ്ചാരികള്‍; ടൂറിസംമേഖല ആശങ്കയില്‍

ckmnews


തിരുവനന്തപുരം : കേരളത്തിൽ വർഷത്തിൽ 30000 കനേഡിയന്‍ സഞ്ചാരികള്‍ ആണ് എത്തുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ ആശങ്കയിലാണ് കേരളത്തിലെ ടൂറിസം മേഖല. സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് വര്‍ഷം ഏതാണ്ട് 30,000 സഞ്ചാരികളാണ് കാനഡയില്‍നിന്ന് എത്തുന്നത്.


ഒക്ടോബറില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കാനിരിക്കെ കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ച വിനോദ സഞ്ചാര മേഖലയ്ക്ക് ആഘാതമായിരിക്കും എന്നാണ് . കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ് പറയുന്നത്. വിനോദസഞ്ചാരമേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ വേദികളില്‍ കാനഡയില്‍നിന്നുള്ള എജന്‍സികളുടെ പങ്കാളിത്തവും ഉയര്‍ന്നിട്ടുണ്ട്.