08 May 2024 Wednesday

ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

ckmnews

ജില്ലയില്‍ ആഗസ്റ്റില്‍ മഴ നിരാശപ്പെടുത്തിയെങ്കിലും സെപ്റ്റംബറില്‍ നന്നായി ലഭിച്ച്‌ തുടങ്ങിയിട്ടുണ്ട്.ഇതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്ന് തുടങ്ങി. നീരൊഴുക്ക് നിലച്ച വെള്ളച്ചാട്ടങ്ങളും സജീവമായിട്ടുണ്ട്.തൊടുപുഴ ഉള്‍പ്പെടെ ലോ റേഞ്ച് മേഖലകളിലും ഹൈറേഞ്ചിലും ഉച്ചകഴിഞ്ഞാണ് മിന്നലോടെയുള്ള മഴ. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിലും തൊടുപുഴ താലൂക്കിലുമാണ് മഴ കൂടുതല്‍


ജില്ലയിലെ മഴക്കുറവ് 56 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം മഴക്കുറവ് രേഖപ്പെടുത്തിയ ജില്ലകളിലൊന്നാണ് ഇടുക്കി.ഇടവിട്ട് മഴ തുടരുമ്ബോള്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്ന്നിട്ടുണ്ട് .മഴ തുടരുമെന്നാണ് പ്രവചനം.