09 May 2024 Thursday

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍

ckmnews


ചെന്നൈ:തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ഥിനിയായ മീര (16) നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . പുലര്‍ച്ചെ മൂന്നു മണിയോടെ ആണ് സംഭവം. വീട്ടിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടത്. ഉടന്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.