09 May 2024 Thursday

ബിജെപി വക്താക്കളെ പോലെ പെരുമാറുന്നു; 14 വാർത്ത അവതാരകരെ ‘ഇന്ത്യ’മുന്നണി ബഹിഷ്കരിക്കും

ckmnews

ബിജെപി വക്താക്കളെ പോലെ പെരുമാറുന്നു; 14 വാർത്ത അവതാരകരെ ‘ഇന്ത്യ’മുന്നണി ബഹിഷ്കരിക്കും


ബഹിഷ്കരിക്കുന്ന 14 വാർത്ത അവതാരകരുടെ പട്ടിക പുറത്ത് വിട്ട് ഇന്ത്യ മുന്നണി. അർണബ് ഗോസ്വാമി, ശിവ് അരൂർ, സുധീർ ചൗധരി, റൂബിക ലിയാഖത്ത്, ചിത്ര ത്രിപാഠി, അമീഷ് ദേവ്ഗൺ


അടക്കമുള്ള  ഹിന്ദി, ഇംഗ്ലീഷ് ചാനലുകളിലെ അവതാരകരാണ് പട്ടികയിലുള്ളത്. ചില വാർത്ത അവതാരകർ ബിജെപി വക്താക്കളെ പോലെയാണ് പെരുമാറുന്നതെന്നും അത്തരം ചാനൽ ചർച്ചകൾ ബഹിഷ്കരിക്കും എന്നും ഇന്നലെ ചേർന്ന  കോർഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷം ഇന്ത്യ നേതാക്കൾ പ്രതികരിച്ചിരുന്നു. പുറത്തുവിട്ട പട്ടികയിൽ ഉള്ള വാർത്ത അവതാരകർ നയിക്കുന്ന ചാനൽ ചർച്ചകളിലേക്ക് പ്രതിപക്ഷ കക്ഷികളിലെ പ്രതിനിധികളെ അയക്കില്ല