09 May 2024 Thursday

നിപാ വൈറസ്: കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ckmnews


കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് മരണം സ്ഥിരീകരിച്ചതോടെ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാമെന്ന് അധികൃതർ അറിയിച്ചു. അതേസമയം രോഗപ്രതിരോധ നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി 16 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.

പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം ആരംഭിച്ചു.