09 May 2024 Thursday

ലിയോയുടെ ‘നാ റെഡി’ ക്ക് കട്ടുമായി സെൻസർ ബോർഡ്

ckmnews


ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’യുടെ ‘നാ റെഡി’ എന്ന പാട്ടിലെ ചില ഭാഗങ്ങൾ മുറിച്ചു മാറ്റാൻ നിർദേശം നൽകി സെൻസർ ബോർഡ്. ഈ പാട്ടിനെതിരെ ആരോപണം ഉയർന്നിരുന്നു. പാട്ടിൽ മദ്യപാനത്തെയും പുകവലിയെയും കുറിച്ച് പറയുന്ന വരികളാണ് നീക്കം ചെയ്യാൻ നിർദേശിച്ചത്. ഇതിന്റെ ദൃശ്യങ്ങളും വെട്ടിക്കുറയ്ക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കമാണ് ഈ പാട്ടിൽ കാണിച്ചിരിക്കുന്നത് എന്നതായിരുന്നു ഇതിനെതിരെ ആദ്യം ഉയർന്ന ആരോപണം. പിന്നീട് നിർമ്മാതാക്കൾ പാട്ടിന് ഡിസ്ക്ലെയ്മർ ചേർത്തിരുന്നു.

സിഗരറ്റും മദ്യവും ഉൾക്കൊള്ളുന്ന ഗാനത്തിലെ എല്ലാ രംഗങ്ങളിലും ആരോഗ്യ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് വീണ്ടും ഗാനം പുറത്തിറക്കിയത്. എങ്കിലും ലഹരി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പാട്ടിലെ വരികൾ നീക്കം ചെയ്തിട്ടില്ല എന്ന് തുടർന്ന് വന്ന പരാതിയിൽ ആണ് സെൻസർ ബോർഡ് ഇടപെട്ടത്.


അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ വിജയ്‍യാണ് നാ റെഡി എന്നാ ​ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ സമയം മുതലേ ഈ പാട്ടിനു നിറഞ്ഞ സ്വീകാര്യതയായിരുന്നു ആരാധകർക്കിടയിൽ. 12.5 കോടി ആളുകളാണ് ഈ പാട്ട് കണ്ടത്.