09 May 2024 Thursday

ജനറൽ ആശുപത്രി അനസ്തീസിയ വിഭാഗത്തിലെ ഡോക്ടറെ ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ജനറൽ ആശുപത്രി അനസ്തീസിയ വിഭാഗത്തിലെ ഡോക്ടറെ ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


തിരുവനന്തപുരം ∙ ജനറൽ ആശുപത്രി അനസ്തീസിയ വിഭാഗത്തിലെ ഡോക്ടറെ ആമയിഴഞ്ചാൻ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശിയായ മുട്ടട അഞ്ചുമുക്ക് സൺ ടെംപിൾ സ്ക്വയർ കൃഷ്ണയിൽ ഡോ.ബിപിൻ (50)  ആണു മരിച്ചത്.     ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തോട്ടിൽ കണ്ണമ്മൂല ഭാഗത്ത്  മൃതദേഹം കണ്ടത്.  ഡോർ തുറന്നിട്ട നിലയിൽ ഒരു കാർ നിർത്തിയിട്ടിരിക്കുന്നതു ശ്രദ്ധിച്ച നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.  . കാറിൽ നിന്ന് സിറിഞ്ചും മരുന്നു കുപ്പികളും കണ്ടെടുത്തു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിഷാദ സംബന്ധമായ പ്രശ്നങ്ങൾ ബിപിന് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു .  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭാര്യ: മിനു( ഒഫ്താൽമോളജിസ്റ്റ്, ചിറയിൻകീഴ്  താലൂക്ക് ആശുപത്രി). മക്കൾ: ഡോ. അക്ഷയ് കൃഷ്ണൻ, ജ്യോത്സന. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തിൽ ഇന്ന് ഉച്ചയ്ക്ക്