09 May 2024 Thursday

ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 5 ദിവസവും ഇടത്തരം മഴ തുടർന്നേക്കും

ckmnews

ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 5 ദിവസവും ഇടത്തരം മഴ തുടർന്നേക്കും


തിരുവനന്തപുരം:കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടർന്നേക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിനും വടക്ക് കിഴക്കൻ രാജസ്ഥാനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. സെപ്റ്റംബർ പന്ത്രണ്ടോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യത.


സെപ്റ്റംബർ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കിട്ടും. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.