08 May 2024 Wednesday

470 കിലോഗ്രാം വെള്ളി പാദസരങ്ങൾ കൊണ്ടു നടൻ പവൻ കല്യാണിന്റെ ചിത്രം 25 അടി വീതിയും 35 അടി നീളവും ഉള്ള ചിത്രം ഒരുക്കിയത് ഡാവിഞ്ചി സുരേഷ്

ckmnews

470 കിലോഗ്രാം വെള്ളി പാദസരങ്ങൾ കൊണ്ടു നടൻ പവൻ കല്യാണിന്റെ ചിത്രം


25 അടി വീതിയും 35 അടി നീളവും ഉള്ള ചിത്രം ഒരുക്കിയത് ഡാവിഞ്ചി സുരേഷ്


കൊടുങ്ങല്ലൂർ: 470 കിലോഗ്രാം വെള്ളി പാദസരങ്ങൾ കൊണ്ടു തെലുങ്ക് നടൻ പവൻ കല്യാണിന്റെ ചിത്രം ഒരുക്കി ചിത്രകാരനും ശിൽപിയുമായ ഡാവി‌ഞ്ചി സുരേഷ്. പവൻ കല്യാണിനു ജന്മദിന സമ്മാനമായി നെല്ലൂർ സ്വദേശി ദുഗ്ഗി ഷെട്ടി ബാബുവിന്റെ നേതൃത്വത്തിൽ ചെയ്യിപ്പിച്ചതാണ് വെള്ളി ചിത്രം.


25  അടി വീതിയും 35 അടി നീളവുമുള്ള ഈ ചിത്രം വെള്ളി ആഭരണങ്ങൾ തുണിയിൽ നിരത്തി വച്ചു 15 മണിക്കൂർ സമയമെടുത്താണ് തയാറാക്കിയത്. ഡാവിഞ്ചി സുരേഷിനൊപ്പം രാകേഷ് പള്ളത്ത്,ഫെബി,ക്യാമറാമാൻ സിംബാൻ എന്നിവർ സഹായികളായി.തമിഴ്‌നാട് സേലത്തുള്ള വെള്ളി ആഭരണ നിർമാതാക്കളിൽ നിന്നാണു 470 കിലോഗ്രാം വെള്ളി ആഭരണങ്ങൾ സംഘടിപ്പിച്ചത്