08 May 2024 Wednesday

സാക്ഷരതാ വാരാചരണം:ജില്ലാതല ഉദ്ഘാടനം നടത്തി

ckmnews


മലപ്പുറം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാക്ഷരതാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആനക്കയം കാർഷിക ഗവേഷണ കേന്ദ്ര ട്രെയിനിങ് ഹാളിൽ പി. ഉബൈദുള്ള എം.എൽ.എ നിർവഹിച്ചു. ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത മണികണ്ഠൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ യു. മൂസ, കെ.എം.അബ്ദുൽ റഷീദ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എം. മുഹമ്മദലി മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷനും മുൻ പ്രസിഡന്റുമായ കെ.വി മുഹമ്മദലി, ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മേധാവി  മുസ്തഫ കുന്നതാടി, എം. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷബീബ തസ്‌നി പാണ്ടിക്കാട്, ഷഹ്ന എം കാരക്കുന്ന് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.പ്രേരക് ശ്രീദേവി നന്ദി പറഞ്ഞു.