09 May 2024 Thursday

പൊലീസുകാർക്ക് ഫോണിൽ വധഭീഷണി; ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ

ckmnews

പൊലീസുകാർക്ക് ഫോണിൽ വധഭീഷണി; ബിജെപി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവർ അറസ്റ്റിൽ


കണ്ണൂർ:പൊലീസുകാരെ ഫോൺ വിളിച്ച് വധ ഭീഷണി മുഴക്കിയയാളെ മാഹി പൊലീസ് അറസ്റ്റു ചെയ്തു.ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ ഡ്രൈവർ അമൽ രാജ് എന്ന സച്ചുവാണ് പൊലീസിന്റെ പിടിയിലായത്. വെസ്റ്റ് പള്ളൂര്‍ സ്വദേശിയാണ് ഇയാൾ. മർദന കേസിൽ പ്രതികളായ രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനു പൊലീസുകാരെ ഫോൺ വിളിച്ച് വധ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അമൽ രാജ്.