09 May 2024 Thursday

ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

ckmnews

ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം


തിരുവനന്തപുരം:ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്. വെട്ടുറോഡ് മാർക്കറ്റിൽ ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു അപകടം.


വെട്ടുറോഡ് അൽ ബ്രദേഴ്‌സ് ക്ലബിന്റെ ഓണാഘോഷത്തിനിടെയാണ് അപകടം. വടംവലി മത്സരം നടക്കവെ സമീപത്തെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വിനേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.