09 May 2024 Thursday

തൃശ്ശൂരിനെ നടുക്കി രണ്ടു കൊലപാതകങ്ങൾ മുളയം സ്വദേശി അഖിൽ പൂത്തോള്‍ സ്വദേശി കരുണാമയൻ എന്നിവർ കുത്തേറ്റ് മരിച്ചു

ckmnews

തൃശ്ശൂരിനെ നടുക്കി രണ്ടു കൊലപാതകങ്ങൾ


മുളയം സ്വദേശി അഖിൽ 

പൂത്തോള്‍ സ്വദേശി കരുണാമയൻ എന്നിവർ കുത്തേറ്റ് മരിച്ചു


തൃശ്ശൂര്‍ ജില്ലയില്‍ രണ്ടിടത്തായി രണ്ട് കൊലപാതകങ്ങൾ.മൂർക്കനിക്കര ദേശകുമ്മാട്ടിക്കിടെ കത്തി കുത്തേറ്റ് ഒരാൾ മരിച്ചു. മുളയം സ്വദേശി അഖിൽ ആണ് മരിച്ചത്.കൊലപ്പെടുത്തിയ വിഷ്ണുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കണിമംഗലത്ത് കത്തി കുത്തേറ്റ് യുവാവ് മരിച്ചു.പൂത്തോള്‍ സ്വദേശി കരുണാമയൻ (27) ആണ് കൊല്ലപ്പെട്ടത്.കണിമംഗലത്ത് റെയിൽവേ ട്രാക്കിന് സമീപത്തു നിന്നുമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.