08 May 2024 Wednesday

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; എസി മൊയ്തീൻ നാളെ ചോദ്യം ചെയ്യലിനു ഹാജരാവില്ല

ckmnews



കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകുന്നതിൽ അസൗകര്യം അറിയിച്ച് എസി മൊയ്തീൻ ഇഡിക്ക് കത്തു നൽകി. 28 നാണ് എസി മൊയ്തീന് എൻഫോഴ്സ്‌മെന്റിന്റെ കത്ത് ലഭിച്ചത്. അതിനാൽ പെട്ടെന്ന് ഹാജരാകുന്നതിൽ അസൗകര്യം അറിയിക്കുകയായിരുന്നു.


വടക്കാഞ്ചേരിയിലെ എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി ഉദ്യോഗസ്ഥർ 22 മണിക്കൂർ നീണ്ട പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.